തിരുവനന്തപുരം: വഫയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഫിറോസ്. മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വിവാഹ മോചനം ആവശ്യപ്പെട്ടുന്ന നോട്ടീസ് ഫിറോസ് നല്കി. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്.
വഫയ്ക്ക് നല്കിയ വിവാഹമോചന നോട്ടീസിന്റെ പകര്‍പ്പ് വെള്ളൂര്‍കോണം മഹല്ല് കമ്മിറ്റിക്കും നല്‍കിയിട്ടുണ്ട്. മുസ്ലിം മതാചാര പ്രകാരം 2000 ഏപ്രില്‍ 30 നാണ് ഇരുവരും വിവാഹിതരയായത്. ഇവര്‍ക്ക് 16 വയസുള്ള മകളുമുണ്ട്. ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാറപകടം നടന്നത്.
ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ആണ് കെഎം ബഷീറിനെ ഇടിച്ച് തെറിപ്പിച്ചത്. ഈ സമയത്ത് വഫയും ശ്രീറാമിന് ഒപ്പമുണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാര്‍. സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെഎം ബഷീര്‍. അപകട സ്ഥലത്ത് വച്ച് തന്നെ ബഷീര്‍ മരിച്ചിരുന്നു. മദ്യലഹരിയില്‍ അമിത വേഗതയില്‍ പാഞ്ഞതാണ് ബഷീറിന്റെ മരണത്തിന് ഇടയാക്കിയത്.