തിരുവനന്തപുരം: വാഹന അപകടത്തില്‍ മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്റ് ചെയ്തത്. തുടര്‍ച്ചയായി ഗതാഗത നിയമം ലംഘിച്ചതിനാണ് നടപടി.
മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്.
അപകടം നടന്നതിന് പിന്നാലെ ശ്രീറാമിന്റെയും വഫയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നെങ്കിലും ശ്രീറാമിന്റെ ലൈസന്‍സ് മാത്രമാണ് റദ്ദാക്കിയത്.
അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം.