കൊല്ലം: വീട് നിര്‍മ്മിക്കാനായി നല്കിയ പണവുമായി കരാറുകാരന് മുങ്ങി. സംഭവത്തില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വിജയകുമാരിയാണ് ആത്മഹത്യ ചെയ്തത്. ലൈഫ് പദ്ധതി പ്രകാരമാണ് വിജയകുമാരിക്ക് വീട് അനുവദിച്ചത്. ഇതിനായി കിട്ടിയ പണവും സ്വര്‍ണ്ണവും മറ്റും പണയം വെച്ച് ഒന്നര ലക്ഷം ഒപ്പിച്ചു. ഈ പണമാണ് കരാറുകാരന് മൊത്തമായി നല്‍കിയത്. എന്നാല്‍ ആ പണവുമായി കരാറുകാരനായ തൊളിക്കുഴി സ്വദേശി അനില്‍ കുമാര്‍ മുങ്ങുകയായിരുന്നു.
വീട് പണി എന്ന പേരില്‍ വെറും തറ മാത്രം പണിത് ഇട്ടിട്ടൊള്ളൂ. സംഭവത്തില്‍ പലവട്ടം പണി പൂര്‍ത്തിയാക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും അനില്‍കുമാര്‍ യാതൊന്നും ചെയ്തില്ല. ഇതേ തുടര്‍ന്ന് നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇതിനു പിന്നാലെ പഞ്ചായത്ത് അധികൃതര്‍ക്കും വിജയകുമാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രശ്ന പരിഹാരത്തിന് വാര്‍ഡ് മെമ്പര്‍ അനില്‍കുമാറിനെ സമീപിച്ചെങ്കിലും മോശം പ്രതികരണമായിരുന്നു വിജയകുമാരിക്ക് നേരിടേണ്ടി വന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെയാണ് കിട്ടിയ പണവുമായി അനില്‍ കുമാര്‍ രക്ഷപ്പെട്ടത്. ഇതിനു പിന്നാലെ വിജയകുമാരി മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.