തിരുവനന്തപുരം: അമിത വേഗതയില്‍ പാഞ്ഞ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍എസ് മാധവന്. ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്.
അന്ന് തന്നെ ശ്രീറാമിനെതിരെ കേസ് എടുക്കേണ്ടതായിരുന്നെന്ന് അദ്ദേഹം കുറിക്കുന്നു. ‘ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് അന്നു തന്നെ ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുക്കേണ്ടതായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് നേരെ പോലീസ് കണ്ണടയ്ക്കുമ്പോഴാണ് കുറ്റവാളികളെ വലിയ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു ജീവന് രക്ഷിക്കാമായിരുന്നു’. അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ന് വെളുപ്പിനാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്. വാഹനമോടിക്കുമ്പോള്‍ ശ്രീറാം മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസ് മൊഴി നല്‍കിയിട്ടുണ്ട്. ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വന്നത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നുണ്ട്. കവടിയാര്‍ മുതല്‍ വാഹനം ഓടിച്ചത് ശ്രീറാമാണ്. സംഭവത്തില്‍ ശ്രീറാമിനെയും പ്രതിച്ചേര്ത്തിട്ടുണ്ട്. അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Sriram Venkataraman should have been booked then for instances of driving without helmet. When the police overlook small offences, the culprit is emboldened to commit bigger ones. Alas, a life could have been saved. pic.twitter.com/3Il0ljyDjC
— N.S. Madhavan این. ایس. مادھون (@NSMlive) August 3, 2019