കോഴിക്കോട്: ഭാര്യ പ്രസവിച്ച കാര്യം അറിഞ്ഞ് രാത്രി ആശുപത്രിയിലേയ്ക്ക് ഓടിയെത്തിയ യുവാവിനെ തടഞ്ഞ് ആശുപത്രി ജീവനക്കാര്‍. എന്നാല്‍ കുഞ്ഞിനെ കാണാനുള്ള യുവാവിന്റെ മോഹം കൂടി കൂടി വന്നു. ശേഷം ഡോക്ടറുടെ സ്റ്റെതസ്കോപ്പും മാസ്കും സംഘടിപ്പിച്ച് ഡോക്ടറുടെ വേഷത്തില്‍ അകത്ത് കടക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ തന്നെയാണെന്ന് മനസിലായതോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് യുവാവ് അകത്തു കടക്കാന്‍ ശ്രമം നടത്തിയത്. ആശുപത്രിയില്‍ വൈകുന്നേരം ആറിനു ശേഷം സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. കൂട്ടിരിപ്പുകാരായി സ്ത്രീകളെ മാത്രമേ ഇവിടെ അനുവദിക്കാറുള്ളൂ. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ പ്രസവിച്ചതറിഞ്ഞു നന്മണ്ട സ്വദേശി 31ന് രാത്രി ഏഴരയോടെ എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടയുകയായിരുന്നു. ഇയാള്‍ കൊണ്ടുവന്ന ഭക്ഷണം ഭാര്യയുടെ കൂട്ടിരിപ്പുകാരിയെ വിളിച്ചു വരുത്തി കൈമാറി. പുറത്തുപോയ യുവാവ് രാത്രി 11ന് ഡോക്ടറുടെ വേഷത്തില്‍ വീണ്ടുമെത്തി അകത്ത് കടക്കുവാന്‍ ശ്രമം നടത്തുകയായിരുന്നു.
ആദ്യ കാഴ്ചയില്‍ സംശയം തോന്നാതിരുന്നതിന്റെ അടിസ്ഥാനത്തില്‍ അകത്തേക്കു കടത്തിവിട്ടു. ശേഷം സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ ഡോക്ടര്‍മാരെയും മറ്റും വിളിച്ചു വരുത്തി യുവാവിനെ പിടികൂടുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കസബ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.