കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കേസിലെ പ്രധാന പ്രതി സജീവാനന്ദിനൊപ്പം യുവതിയെ ശല്യം ചെയ്ത കുമാറിനെയാണ് തിരുവനന്തപുരത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
സജീവാനന്ദിനൊപ്പം യുവതി താമസിച്ചിരുന്ന മുറിയിലെത്തി കുമാര്‍ ശല്യം ചെയ്യുകയായിരുന്നു. ലോഡ്ജ് നടത്തിപ്പുകാരനാണ് കുമാര്‍. കഴിഞ്ഞ ദിവസം യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സജീവാനന്ദനെ കൂടാതെ മറ്റു രണ്ടുപേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ന്നത്. ഇവരില്‍ ഒരാളാണ് കുമാര്‍. മുഖ്യപ്രതി സജീവാനന്ദന് ഇപ്പോഴും ഒളിവിലാണ്.