തിരുവനന്തപുരം: കേരള സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ സ്പോട്ട് അഡ്മിഷന് നടത്താനുള്ള കോളേജുകളുടെ അധികാരം നീക്കി. യൂണിവേഴ്സിറ്റി കോളേജിലെ സ്പോട്ട് അഡ്മിഷന് പ്രക്രിയയില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ഇതോടെ ഈ വര്‍ഷം എല്ലാ കോളേജുകളിലെയും ഒഴിവുകളില്‍ സര്‍വ്വകലാശാല നേരിട്ട് പ്രവേശനം നടത്തും.
ഏറ്റവും അവസാനം ഒഴിവു വരുന്ന സീറ്റുകളിലും, സര്‍ക്കാര്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്ന കോഴ്സുകളിലുമാണ് അധ്യാപകരുടെ സഹായത്തോടെ അനര്‍ഹര്‍ പ്രവേശനം നേടിയിരുന്നത്. ഓണ്‍ലൈന്‍ പ്രക്രിയക്ക് പുറത്തായിരുന്നു പ്രവേശന നടപടികള്‍.
സ്പോട്ട് അഡ്മിഷന് വിഷയത്തിലെ ക്രമക്കേടുകള്‍ ഉയര്‍ത്തി സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാംപയൈന്‍ കമ്മിറ്റിയും സര്‍വ്വകലാശാലക്ക് പരാതി നല്‍കിയിരുന്നു.