തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സിപിഎമ്മിന്റെ മേല്‍ പഴിചാരി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെ. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം ഏഴ് ബൈക്കുകളിലായെത്തി വെട്ടി വീഴ്ത്തിയത്. നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വെട്ടി വീഴ്ത്തിയത്. ഇന്ന് രാവിലെ ചികിത്സയിലിരിക്കെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ നൗഷാദ് മരണപ്പെടുകയായിരുന്നു.
ഇതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ നൗഷാദിന്റെ മരണം സിപിഎം കൂടി അറിയാതിരിക്കില്ല എന്നാണ് അനില്‍ അക്കരെ കുറിച്ചത്. ‘നൗഷാദിക്കയുടെ കൊലപാതകം, സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം. ഇവരുടെ അറിവില്ലാതെ, ഇവര്‍ക്ക് പങ്കില്ലാതെ, നൗഷാദിക്കയെ ആര്‍ക്കും കൊല്ലാനാകില്ല’ എന്നാണ് അനില്‍ അക്കരെയുടെ വാക്കുകള്‍. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയ നടത്തുന്നത്.
എംഎല്‍എ എന്ന പദവി മറന്നുള്ള ഈ തരംതാഴ്ന്ന വര്‍ത്തമാനം താങ്കള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കുന്നുവെന്നും മറ്റും മലയാളികള്‍ ചോദിക്കുന്നുണ്ട്. പിതൃത്വവും ഇനി സിപിഎമ്മിന്റെ തലയില്‍ ഇടുമോ എന്നും തുടങ്ങിയ പരിഹാസങ്ങള്‍ അനവധിയാണ്. ചിലര്‍ അസഭ്യവര്‍ഷവും നടത്തുന്നുണ്ട്. കുറിപ്പിന് താഴെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം പ്രവര്‍ത്തകരെ വെട്ടി വീഴ്ത്തുകയായിരുന്നു. വടിവാളും മറ്റുമുള്ള മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉള്‍പ്പടെ നാലു പേരെയാണ് വെട്ടിയത്. മരിച്ച നൗഷാദ് കൂടാതെ കാവീട് സ്വദേശി ബിജേഷ് (40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവരുമാണ് ആക്രമണത്തിന് ഇരയായത്.