തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐ ശ്രമിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എസ്ഡിപിഐയെ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈകിട്ട് പുന്ന സെന്ററില്‍ വച്ചാണ് നൗഷാദ് ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റത്. മൂന്നു പേര് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന നൗഷാദ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവരെ ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചുവെങ്കിലും എസ്ഡിപിഐ ഇത് നിഷേധിച്ചിരുന്നു.