കൊച്ചി: കഠിനാധ്വാനത്തിലൂടെയും അതിജീവനത്തിന്റെ മാതൃകയായി മാറിയയാളാണ് കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്. പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ ഹനാന് അതിജീവിച്ച ജീവിത കഥ എല്ലാവരുടെയും കരളലിയിക്കുന്നതാണ്.
വാപ്പച്ചിയുടെ കൂടെയുണ്ടായിരുന്ന അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഹനാന്. തന്റെ ഉമ്മയുമായി പിരിഞ്ഞ ശേഷം വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും അന്ന് പെണ്ണു കാണാന്‍ തന്നെയും അനിയനെയും കൂട്ടിയാണ് അദ്ദേഹം പോയതെന്നും ഹനാന് പറഞ്ഞു.
എന്നാല്‍ ചെറുപ്പം മുതല്‍ തന്നെ ഒറ്റയ്ക്ക് പൊരുതിയാണ് ഹനാന് ജീവിക്കുന്നത്. ഒരു മകള്‍ എപ്പോഴും അച്ഛന്റെയും അമ്മയുടെയും സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണണമെന്നതാണ് തന്റെ ഏറ്റവും ആഗ്രഹമെന്നും ഹനാന് കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലൂടെയാണ് പറഞ്ഞത്.
തന്റെ കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ബന്ധുവിനെയാണ് ആലോചിച്ചിരുന്നത്. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ വാപ്പച്ചി അവരോട് ദേഷ്യപ്പെട്ടു സംസാരിച്ചതോടെ ആ വിവാഹം മുടങ്ങുകയായിരുന്നെന്നും ഹനാന് വെളിപ്പെടുത്തി.
വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. അദ്ദേഹത്തിന് 41 വയസ് മാത്രമേ ആയിട്ടുള്ളു. അദ്ദേഹവും ഒരു മനുഷ്യനല്ലേയെന്നും ഹനാന് പറഞ്ഞു. ഉമ്മച്ചിയുമായി പെരുത്തപ്പെടാന്‍ വാപ്പച്ചിക്ക് സാധിക്കില്ലെന്ന് ബോധ്യമുണ്ടെന്നും ഹനാന് പറഞ്ഞു.