തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിലേ പ്രതി അഖില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി മൊഴി. പ്രതിയുടെ വീട്ടില്‍ നിന്ന് വിഷം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അഖില്‍ മൊഴി നല്‍കിയത്. എന്നാല്‍, ഇത് രാഖിക്ക് നല്കാന് വേണ്ടി വാങ്ങിയിരുന്നതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി അഖില്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കുപ്പി ഫ്യുരിഡാന്‍ അഖിലിന്റെയും രാഹുലിന്റെയും വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.
കൂടാതെ രാഖിയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ അഖില്‍ വീണ്ടും നാട്ടിലെത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഈ മാസം 20 ന് വന്ന ശേഷം 22നാണ് തിരിച്ചു പോയത്. ഒളിവില്‍ പോകുന്നതിന് മുമ്പ് അച്ഛനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞെന്നും അഖില്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്