കൊച്ചി: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അവസാനിക്കും. ബുധനാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് പോവുക.
1200ല്‍ പരം മത്സ്യബന്ധന ബോട്ടുകളാണ് ട്രോളിംഗിനു പോകാന്‍ തയ്യാറെടുക്കുന്നത്. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി തിരിച്ചെത്തി.
കടലില്‍ പോകാനുള്ള ആവേശത്തിലാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍. ബോട്ടുകളില്‍ വലകളും, ഭക്ഷണ സാധനങ്ങളും, ഐസുകളും എല്ലാം നിറയ്ക്കാന്‍ തുടങ്ങിയതോടെ വലക്കടകള്, പലചരക്ക് കടകള്‍, ഐസ് പ്ലാന്ന്റുകള്‍ എന്നിവിടങ്ങളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെടുകയാണ്.