തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച അമ്പൂരിയിലെ രാഖിയുടെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികള്‍ കൂടി പുറത്ത്. കൊലപ്പെടുത്തിയ ശേഷം രഖിയുടെ മൃതദേഹം ഡാമില്‍ ഉപേക്ഷിക്കാനോ അല്ലെങ്കില്‍ തമിഴ്നാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാനും പദ്ധതിയിട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രതികളാണ് ഇക്കാര്യം പുറത്ത് വിട്ടത്.
തമിഴ്നാട്ടിലെ ആളൊഴിഞ്ഞ ചതുപ്പില്‍ കെട്ടിത്താഴ്ത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, മൃതദേഹവുമായുള്ള യാത്ര അപകടമാകുമെന്ന് തോന്നിയതോടെ വീട്ടില്‍ കുഴിച്ചിടാം എന്ന തീരുമാനത്തിലെത്തിയതെന്ന് പ്രതികള്‍ പറയുന്നു.
കൊലപാതക കുറ്റം ഏറ്റെടുക്കാന്‍ ഇരുന്നത് രണ്ടാം പ്രതി രാഹുലാണെന്നും പോലീസ് കണ്ടെത്തി. അഖിലിന്റെ സൈന്യത്തിലെ ജോലി നഷ്ടപ്പെടാതിരിക്കാനായിരുന്നു രാഹുല്‍ കുറ്റം ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൂട്ടുപ്രതി ആദര്‍ശ് പിടിയിലായതോടെ ആ നീക്കം പൊളിയുകയായിരുന്നു. അതേസമയം അഖിലിന്റെ മാതാപിതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇത് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.