തിരുവനന്തപുരം: സര്‍ക്കാര്‍ മൃഗാശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം വളര്‍ത്തുനായ ചത്തെന്ന് ഉടമ. ചെവി വൃത്തിയാക്കാന്‍ കൊണ്ട് പോയ വളര്‍ത്തു നായയ്ക്കാണ് ജീവനക്കാരുടെ അനാസ്ഥ കാരണം ദാരുണാന്ത്യം സംഭവിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം പിഎംജിയിലെ സര്‍ക്കാര്‍ മൃഗാശുപത്രിയിലാണ് സംഭവം.
ഉച്ചയോടെ പിഎംജിയിലെ മൃഗാശുപത്രിയില്‍ ചെവി വൃത്തിയാക്കാന്‍ എത്തിച്ച പോബി എന്ന നായയെ ഈ സമയം കടിക്കാതിരിക്കാന്‍ ധരിപ്പിക്കുന്ന മാസ്കിന് പകരം ഗ്ലൂക്കോസ് കൊടുക്കുന്ന ട്യൂബ് ഉപയോഗിച്ച് വായും കഴുത്തും ആശുപത്രി അധികൃതര്‍ കെട്ടിച്ചതാണ് മരണകാരണമെന്നാണ് ഉടമയുടെ ആരോപണം. കുറച്ചുകഴിഞ്ഞ് നായ ശ്വാസം കിട്ടാതെ ചാവുകയായിരുന്നുവെന്ന് നായയുടെ ഉടമ പറഞ്ഞു.