ആലപ്പുഴ: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. കരുനാഗപ്പള്ളി സ്വദേശി വിപിന്‍ സെയ്ഫാണ് പോലീസ് പിടിയിലായത്.
ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വര്‍ണ്ണവും പണവും കൈക്കലാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
സമൂഹമാധ്യമം വഴിയാണ് രണ്ട് വര്‍ഷം മുന്‍പ് ഇയാളെ യുവതി പരിചയപ്പെടുന്നത്. വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കി എറണാകുളത്തും ആലപ്പുഴയിലും വച്ച് പലതവണ പീഡിപ്പിച്ചു. പിന്നീട് വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറി.
തുടര്‍ന്ന് ഫോണിലൂടെയും സുഹൃത്തുക്കള്‍ മുഖേനയും വിപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്ന് വാട്സ് ആപ്പിലൂടെ സന്ദേശം അയച്ചു. ഇതേതുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് യുവതി സൗത്ത് പോലീസില്‍ പരാതി നല്‍കിയത്.
എറണാകുളത്ത് കട നടത്തുന്ന വിപിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പക്കലുണ്ടായിരുന്ന 25 പവന് സ്വര്‍ണ്ണവും പണവും ഇയാള്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.