ന്യൂഡല്‍ഹി: അടിയന്തരാവസ്ഥക്കു സമാനമായ സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് സാഹിത്യകാരന് സച്ചിദാനന്ദന്. സാധാരണക്കാരായ മനുഷ്യരെ ഭീകരവാദികളാക്കി മുദ്ര കുത്തുന്ന സമീപനംബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും സച്ചിദാനന്ദന് കൂട്ടിച്ചേര്‍ത്തു. യുഎപിഎ, വിവരാവകാശ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിലായിരുന്നു സച്ചിദാനന്ദന്റെ പരാമര്‍ശം.
അടൂര്‍ ഗോപാലകൃഷ്ണന് നേരെയുണ്ടായ ബിജെപി അക്രമണത്തെയും സച്ചിദാനന്ദന് വിമര്‍ശിച്ചു. അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള കലാകാരന്മാര് പോലും ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകുന്നുവെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും സച്ചിദാനന്ദന് പറഞ്ഞു.