പൂവാർ: രാഖിയുടെ തിരോധാനത്തിലും ക്രൂരമായ കൊലപാതകത്തിലും അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് രാജന്റെ ആരോപണം. അഖിലിന്റെ കുടുംബത്തിന് ആരുടേയോ പിന്തുണ ലഭിക്കുന്നുണ്ടെന്നും പോലീസിനുമേൽ സമ്മർദ്ദമുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.
കൊലപാതകത്തിൽ പങ്കുളള എല്ലാവരെയും അറസ്റ്റ് ചെയ്യണം. അഖിലിനെ വിവാഹം ചെയ്തിരുന്നതായി രാഖി അറിയിച്ചിട്ടില്ലെന്നും രാജൻ പറഞ്ഞു. ഇതിനിടെ, അമ്പൂരിയിലെ രാഖി വധക്കേസിൽ രണ്ടാം പ്രതിയും ഒന്നാംപ്രതി രാഹുലിന്റെ ജ്യേഷ്ഠനുമായ രാഹുൽ പിടിയിലായി.
ഒന്നാംപ്രതി അഖിലിന്റെ സഹോദരനാണ് രാഹുൽ. മലയിൻകീഴിലെ ഒളിയിടത്തിൽ നിന്നാണ് രാഹുലിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. രാഹുൽ കീഴടങ്ങിയതായി പിതാവ് ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, മുഖ്യപ്രതി അഖിൽ സൈന്യത്തിൽ തിരികെയെത്തിയിട്ടില്ലെന്നാണ് പോലീസിന് ലഭിച്ചു വിവരം