ചേര്‍ത്തല: ചേര്‍ത്തലയില്‍ പൂട്ടിക്കിടന്ന കയര്‍ ഗോഡൗണില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നിപ്പാ രോഗ സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു. കുറുംപ്പംകുളങ്ങര ചിന്നന് കവലയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
നൂറ്റമ്പതിലേറെ വവ്വാലുകളെയാണ് ഇവിടെ ചത്ത നിലയില്‍ കണ്ടെത്തിയത്. നിപ രോഗ സംശയത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരും മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിപ്പാ പ്രതിരോധ വസ്ത്രങ്ങളണിഞ്ഞാണ് ഇവര്‍ പരിശോധനയ്ക്ക് എത്തിയത്.
തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പാലോട്, തിരുവല്ല, എന്നിവിടങ്ങളിലെ ലാബുകളിലേക്ക് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതീവ സുരക്ഷയോടെ ഗോഡൗണിന് സമീപം ചത്ത വവ്വാലുകളെ കുഴിച്ചിട്ടു. പരിശോധനാ ഫലം വന്നതിന് ശേഷം ഇവയെ സംസ്കരിക്കും.