തിരുവനന്തപുരം: സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടൂര്‍ ഗോപാലകൃഷ്ണനെതിരെയുള്ള സംഘപരിവാറിന്റെ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് അദ്ദേഹം പറയുന്നു.
ആരേയും എന്തിനേയും ഭീഷണിയിലൂടേയും അക്രമത്തിലൂടെയും വരുതിയിലാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം കേരള നാട്ടില്‍ വിലപോവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് ആര്‍എസ്എസ് കൊലവിളി നടത്തിയതില്‍ പ്രതികരിക്കാനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കുണ്ടെന്നും കോടിയേരി പറയുന്നു.
അടൂരിനെതിരായ നാടുകടത്തല്‍ കല്‍പ്പനയെ തള്ളിപറയാന്‍ ബിജെപിയുടെയോ ആര്‍എസ്എസിന്റേയോ ഉത്തരവാദിത്വപ്പെട്ട നേതാക്കളാരും തയ്യാറായിട്ടില്ലായെന്നത്, സംഘപരിവാറിന്റെ അക്രമണോത്സുക രാഷ്ട്രീയത്തെ എതിര്‍ത്താല്‍ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന ഭീഷണിയാണ് യഥാര്ത്ഥത്തിലുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.