കല്‍പ്പറ്റ: വയനാട്-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മായം ചേര്‍ത്ത നൂറ് കിലോ ചായപ്പൊടി പിടികൂടി. തേനിലെ മായം ചേര്‍ക്കലിന് പിന്നാലെയാണ് ചായപ്പൊടിയിലും മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിത്. ഗൂഢല്ലൂരിലാണ് സംഭവം.
ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് മനസ്സിലായത്. ടീ ബോര്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ നീല്‍കമല്‍, എം കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ആദ്യം ഗൂഡല്ലൂരിലെ വനിതാ സ്വാശ്രയസംഘങ്ങള്‍ നടത്തുന്ന 10 ചായക്കടകളിലാണ് പരിശോധന നടത്തിയത്. ഇവിടെ ഉപയോഗിക്കുന്ന ചായപ്പൊടിയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പൊടി വാങ്ങുന്ന കടകളിലേക്ക് പരിശോധന വ്യാപിപ്പിക്കുകയായിരുന്നു.
തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ടീ ബോര്‍ഡ് ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.