തിരുവനന്തപുരം: മാസങ്ങളോളം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്ത 70,000 പേരെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നു പുറത്താക്കി ഭക്ഷ്യവകുപ്പിന്റെ ഉത്തരവ്. ഒഴിവാക്കപ്പെട്ടവരെ മുന്‍ഗണനേതര പട്ടികയിലേക്കാണു മാറ്റുന്നത്. ഒഴിവാക്കിയവര്‍ക്ക് പരാതി നല്കാന് അവസരമുണ്ട്. ഈ പരാതി വസ്തുതാപരമാണെങ്കില്‍ പട്ടികയില്‍ നിലനിര്‍ത്തും.
കഴിഞ്ഞ മൂന്ന് മാസമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരെയാണ് ഒഴിവാക്കിയത്. ഇവര്‍ നല്കുന്ന പരാതി വസ്തുതാപരമാണെങ്കില്‍ പട്ടികയില്‍ നിലനിര്‍ത്തും. ഉടന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ പട്ടിക പ്രസിദ്ധീകരിക്കും. 70000 പേര് സ്ഥിരമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ ഇവര്‍ക്കുള്ള വിഹിതം കുറയ്ക്കുമെന്നു കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണു വിഹിതം വാങ്ങാത്തവരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സ്ഥലത്തില്ലാത്തവര്‍, അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍, അതിസമ്പന്നര്‍ എന്നിവരാണു മുന്‍ഗണനാ വിഭാഗം കാര്‍ഡ് കൈവശം വച്ചിരിക്കുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനു വേണ്ടി ഒരു ലക്ഷത്തോളം പേര് അപേക്ഷ നല്‍കിയിട്ടുണ്ട്. ഒഴിവാക്കുന്നവരുടെ സ്ഥാനത്ത് ഇവരെ ഉള്‍പ്പെടുത്തും.