തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി 2000 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്ണ്ണസജ്ജമായിട്ടുണ്ടെന്നും അദ്ദോഹം പറഞ്ഞു.
ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇനി മുതല്‍ വൈഫൈ ലഭ്യമാവുക.
സംസ്ഥാന ഐടി മിഷന് നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയില്‍ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവില്‍ ലഭ്യമായ ഇടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ www.itmission.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്.