ശ്രീകാര്യം: ശ്രീകാര്യം ജംഗ്ഷന്, ചെക്കാലമുക്ക്, പൗഡികോണം, തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ, ഭക്ഷണം വൃത്തി ഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നെന്ന് കണ്ടെത്തി.
പരിശോധനയില്‍ പിടികൂടിയ അഞ്ചു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. നിരവധി പരാതികളെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിന്റെ സമീപത്തുള്ള ജൂസ് കടകളിലും പരിശോധന നടത്തി. ഇവിടെ നിന്നും പഴകിയ പഴ വര്‍ഗ്ഗങ്ങളും, പഴകിയ പാലും പിടിച്ചെടുത്തു നശിപ്പിച്ചു. ഇവിടെ ഒരു ജൂസ് കടയ്ക്ക് നോട്ടീസ് നല്കി.
എന്നാല്‍ ആദ്യ ഘട്ടത്തില്‍ നോട്ടീസ് നല്കിയ കടകള്‍ക്ക് താക്കീത് നല്കിയതിനാല് നോട്ടീസ് കൊടുത്ത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹെല്‍ത്ത് യൂണിറ്റ് പൊതുജനാരോഗ്യ വിഭാഗം അധികൃതര്‍ തയ്യാറായില്ല.