കൊല്ലം: കൊല്ലത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. നെടുമ്പന സ്വദേശിയായ ഒന്നേമുക്കാല്‍ വയസ്സുള്ള ആണ്‍കുട്ടിയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്. ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലത്ത് അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ. വിവി ഷേര്‍ളി പറഞ്ഞു.അതിനാല്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പരിശോധനയ്ക്കായി തൊണ്ടയിലെ സ്രവം എടുക്കുന്നതിനുള്ള സംവിധാനം ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും കരുനാഗപ്പള്ളി, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട, നീണ്ടകര, കടയ്ക്കല്‍ താലൂക്ക് ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്.
പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ഛര്‍ദ്ദി എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രികളില്‍ ചികിത്സതേടണമെന്ന് നിര്‍ദേശിച്ചു. സ്വയം ചികിത്സ ഒഴിവാക്കണമെന്നും ചുമ, തുമ്മല്‍ എന്നിവ ഉള്ളപ്പോള്‍ മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി.
പൊതു നിര്‍ദേശങ്ങള്‍
* രോഗം സ്ഥിരീകരിച്ച് തുടക്കത്തില്‍ത്തന്നെ മരുന്ന് കഴിക്കണം. ഒസെറ്റാല്മിവിര് ഗുളികയാണ് കഴിക്കേണ്ടത്.
* സ്വയംചികിത്സ ഒഴിവാക്കണം.
* ചുമ, തുമ്മല്‍ എന്നിവ ഉള്ളപ്പോള്‍ മാസ്ക് ധരിക്കണം.
* കൈകള്‍ സോപ്പിട്ട് കഴുകണം.
* രോഗമുള്ള കുട്ടികളെ സ്കൂളില്‍ അയയ്ക്കരുത്. വീട്ടിനുള്ളില്‍ ഒറ്റപ്പെട്ട ഇടം സജ്ജമാക്കി ചികിത്സ നല്‍കുകയും വേണം.
* പോഷകാഹാരം കഴിക്കണം.
* കുഞ്ഞുങ്ങളുമായി ആശുപത്രിയിലുള്ള രോഗികളെ സന്ദര്‍ശിക്കരുത്.