തിരുവനന്തപുരം: ഇനി കുറഞ്ഞ ചെലവില്‍ രാജ്യത്തിനകത്തും പുറത്തും പോസ്റ്റ് ഓഫീസിലൂടെ പാഴ്സലുകള്‍ അയക്കാം. സാധാരണക്കാരിലേക്ക് ഇറങ്ങാന്‍ പുത്തന്‍ സംവിധാനമൊരുക്കി എത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് നടത്തുക.
ഇനി സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാര്‍സല്‍ അയയ്ക്കണമെങ്കില്‍ സാധനം വാങ്ങി നേരെ ജനറല്‍ പോസ്റ്റ് ഓഫീസിലേക്ക് വന്നാല്‍ മതി. പാക്കിംങ് മുതല്‍ സുരക്ഷിതമായി സാധനങ്ങള്‍ എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും അവര്‍ നോക്കിക്കൊള്ളും. ഇടപാടുകാരുടെ സംശയങ്ങള്‍ക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാന്‍ ജീവനക്കാരും സദാ സജ്ജരാണ്.
അതേസമം, പദ്ധതി വിജയിച്ചാല്‍ എല്ലാ പോസ്റ്റ് ഓഫീസിലേക്കും വ്യാപിപ്പിക്കാനാണ് തപാല്‍ വകുപ്പിന്റെ തീരുമാനം. ഗ്രാമീണ മേഖലയിലേക്ക് സേവനം എത്തുന്നതോടെ കൂടുതല്‍ ഇടപാടുകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി നടക്കും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.