തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ശസ്ത്രക്രിയ ഇന്ന്. രാവിലെ എട്ടു മണിക്കാണ് ശസ്ത്രക്രിയ നടത്തുക. ന്യൂറോ സര്ജന്മാര് അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
കാലിന് ബലക്ഷയമായാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി ണ്ടെത്തിയത്. ഇത് നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്.
മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കല്‍ ബോര്‍ഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച ബോര്‍ഡ് യോഗം ചേര്‍ന്ന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.