തിരുവനന്തപുരം: പോലീസിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എംപി. കെഎസ്യു സമരത്തെ അടിച്ചമര്‍ത്താനുള്ള പോലീസ് ശ്രമം വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്റേയും പരീക്ഷാ ക്രമക്കേടിന്റേയും പശ്ചാത്തലത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കെഎസ്യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നായിരുന്നു സുധാകരന് ആരോപണം.
കെഎസ്യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെ.എസ്.യു വ്യാപിപ്പിച്ച സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു.