തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പേരില്‍ പിഎസ്സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിന് പിന്നാലെ പിഎസ്സിയെ ആക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ പ്രതികള്‍ പോലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ടത് പരീക്ഷാക്രമക്കേട് നടന്നതിനാലാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ പിഎസ്സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് നിരവധി പേര് രംഗത്ത് വന്നിരുന്നു. ഈ സന്ദര്‍ഭത്തിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം.
അതെസമയം, ഇതേ റാങ്ക് പട്ടികയ്ക്കെതിരെ ഒരുവിഭാഗം പരീക്ഷാര്‍ത്ഥികള്‍ നല്കിയ പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലുമാണ്.