കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 3240 രൂപയും, പവന് 200 രൂപ കൂടി 25920 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 25,800 രൂപയായിരുന്നു സ്വര്‍ണ്ണ നിരക്ക്.
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണ്ണവില കുതിച്ചു ഉയരുന്നത്. യുഎസ് – ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്.
ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് തിരിഞ്ഞതോടെ സ്വര്‍ണ്ണവില ചരിത്ര നിരക്കിലേക്ക് ഉയരുകയായിരുന്നു. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതും രാജ്യത്തെ സ്വര്‍ണ്ണ വില കൂടാന്‍ കാരണമായി. ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1423 ഡോളറാണ് ഇന്നത്തെ നിരക്ക്.