കണ്ണൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ ബിഎസ് യെദ്യൂരപ്പയുടെ പേരില്‍ കേരളത്തിലെ തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍. പാര്‍ട്ടിയിലെ വിശ്വസ്തരാണ് യെദ്യൂരപ്പയ്ക്ക് വേണ്ടി പ്രത്യേക വഴിപാടുകള്‍ ദിവസങ്ങളായി നടത്തുന്നത്.
മുന്‍പ് കുറേ തവണ രാജരാജേശ്വര ക്ഷേത്രത്തില്‍ യെദ്യൂരപ്പ ദര്‍ശനം നടത്തിയിരുന്നു. ഒരു വിശ്വസ്ത സുഹൃത്ത് വഴിയാണു ഇപ്പോള്‍ ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം അനിഴം നക്ഷത്രക്കാരനായ യെദ്യൂരപ്പയുടെ പേരില്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം സമര്‍പ്പണം നടത്തി.
ഏതാനും ദിവസങ്ങളായി മറ്റൊരു പ്രധാന വഴിപാടായ പട്ടം താലി സമര്‍പ്പണവും നെയ്വിളക്ക് സമര്‍പ്പണവും നടത്തുന്നുണ്ട്. അതേസമയം, വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ അടുത്ത ദിവസം തന്നെ യെദ്യൂരപ്പ ക്ഷേത്രത്തില്‍ എത്തുമെന്നാണു റിപ്പോര്‍ട്ട്.