ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്രയും മറ്റു പരിപാടികളും റദ്ദാക്കി. ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം എട്ട്, ഒമ്പത്, 10 തീയതികളിലായിരുന്നു സാംസ്കാരിക ഘോഷയാത്രയും പരിപാടികളും നടത്താന്‍ തീരുമാനിച്ചിരുന്നത്.