തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാ തീയതി മാറ്റാന്‍ ശുപാര്‍ശ. മാര്‍ച്ച് 13 മുതല്‍ 27 വരെയാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഡിപിഐയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്യുഐപി മോണിറ്ററിംഗ് യോഗമാണ് സര്‍ക്കാരിന് ശിപാര്‍ശ നല്കാന് തീരുമാനിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അധ്യയനദിനങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ തന്നെ നഷ്ടമായ സാഹചര്യത്തിലാണ് പത്താം ക്ലാസ് പരീക്ഷ ഉള്‍പ്പെടെയുള്ളവ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള തീയതികളില്‍ നടത്തണമോ എന്നതു സംബന്ധിച്ച് ആലോചിക്കുന്നത്.
സംസ്ഥാനത്ത് ഇക്കുറി ഏറ്റവുമധികം ക്ലാസുകള്‍ നഷ്ടമായത് കാലവര്‍ഷക്കെടുതി മൂലമാണ്. ആലപ്പുഴ ജില്ലയിലെ പല താലൂക്കുകളിലും ഇനിയും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. വടക്കന്‍ ജില്ലകളായ കോഴിക്കോടും വയനാട്ടിലും നിപ പനി വന്ന സമയത്ത് നിരവധി ദിവസം സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ആ സമയത്തും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടമായി.