പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവംബര്‍ ആദ്യവാരത്തില്‍ പുര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ്. പ്രത്യേക അവലോകനയോഗത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
റോഡ് വികസനം, അടിസ്ഥാന സൗകര്യങ്ങളായ ശൗചാലയം, കുടിവെള്ള ലഭ്യത എന്നിവ ഉറപ്പുവരുത്താനാണ് പ്രാഥമിക പരിഗണന നല്‍കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി. സ്ഥിരമായി ദുരന്തനിവാരണസേനയെ ശബരിമലയില്‍ നിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ദേവസ്വംബോര്‍ഡ് കഴിഞ്ഞ വര്‍ഷം 2018 ഒക്ടോബറില്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ 100 പിങ്ക് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്നും വസ്ത്രം മാറാന്‍ മുറികളുണ്ടാക്കുമെന്നും പറഞ്ഞിരുന്നു. പ്രളയസമയത്ത് പമ്പയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണവും ഇനിയും പൂര്‍ത്തിയായിട്ടില്ല. മുടങ്ങിക്കിടക്കുന്ന നിര്‍മാണപ്രവര്‍ത്തനം പുര്‍ത്തിയാക്കുമെന്നാണ് ജില്ലാകളക്ടര്‍ പറഞ്ഞിരിക്കുന്നത്.