തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന് പറഞ്ഞു.
സമിതിയില്‍ നിന്ന് രാജി വയ്ക്കും മുന്‍പേ വിഎം സുധീരന് ഘടക കക്ഷികളുമായി ആലോചിക്കണമായിരുന്നുവെന്നും സുധീരന്റെ പ്രസ്താവനകള്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കി, പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് സുധീരന് അച്ചടക്ക ലംഘനം നടത്തിയതായി പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ പറഞ്ഞു.
യുഡിഎഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് ഇന്നാണ് വിഎം സുധീരന് രാജിവച്ചത്. ഇമെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ ഇക്കാര്യം സുധീരന് അറിയിച്ചത്. ഇനി യുഡിഎഫ് യോഗത്തിലേക്കില്ലെന്നും സുധീരന് വ്യക്തമാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു സുധീരന്.