കൊച്ചി: കൊച്ചിയിലെ ഒരു പ്രധാന ആകര്‍ഷണവും, വിനോദ സഞ്ചാര കേന്ദ്രവുമായ മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവ്.
വോക്ക് വോയിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ജിസിഡിഎക്കും കോടതി നിര്‍ദ്ദേശം നല്കി.