തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷ പേപ്പറുകള്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സര്‍വകലാശാല പ്രോ-വൈസ് ചാന്‍സിലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും അന്വേഷണച്ചുമതല നല്കി.
ഓരോ സെന്ററുകള്‍ക്കും മുന്‍കൂട്ടി എത്ര പരീക്ഷ പേപ്പറുകള്‍ നല്കി എന്നതിനെക്കുറിച്ചും ഓരോ കോളേജിനും നല്കിയ ഉത്തര കടലാസുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി.
ഇന്നലെയാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകളും എഴുതിയതും എഴുതാത്തുമായ 16 ബുക്ക്ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലുമാണ് വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തത്.
അഖിലിനെ കുത്തിയ കേസുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശിവരഞ്ജിത്ത്.