കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഇപ്പോള്‍ നടക്കുന്നത് വിദ്യാഭ്യാസമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി കോളേജ് അധപതിച്ച അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കെ മുരളീധരന് ആരോപിച്ചു. ജീവനില്‍ പേടിയുള്ളത് കൊണ്ടാണ് പ്രിന്‍സിപ്പാള്‍ പോലും നടപടി എടുക്കാതെ ഇരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്കെതിരെ നടപടി ഇല്ലാത്തതിന്റെ പേരില്‍ പ്രിന്‍സിപ്പാളിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെ മുരളീധരന് പറഞ്ഞു.
ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഉപദേശം അവസാനിപ്പിച്ച് സ്വയം നന്നാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്നും ഇനി മുതല്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ മുഖ്യമന്ത്രി വരേണ്ടതില്ലെന്നും കെ മുരളീധരന് പറഞ്ഞു.