കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി മോഷണം നടത്തി ഇതര സംസ്ഥാനക്കാര്‍. നാല് ഇതര സംസ്ഥാനക്കാരാണ് ജ്വല്ലറിയിലേയ്ക്ക് അതിക്രമിച്ച് കയറിയത്. സ്ഥാപനത്തില്‍ നിന്നും 15 വളകള്‍ കവര്‍ന്നതായാണ് പ്രാഥമിക വിവരം. അതേസമയം ഒരാളെ ജ്വല്ലറി ജീവനക്കാര്‍ നല്ലവണ്ണം പെരുമാറി. മറ്റ് മൂന്നു പേരും ഓടിരക്ഷപ്പെടുകയും ചെയ്തു.
മുക്കം ഓമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തി ജ്വല്ലറിയിലാണ് സംഭവം. രാത്രി ഏഴരയോടെ ജ്വല്ലറി അടയ്ക്കാന്‍ തുടങ്ങുന്ന സമയത്താണ് കവര്‍ച്ച നടന്നത്. തോക്കുചൂണ്ടി എല്ലാവരെയും ഭയപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവരാനുള്ള ശ്രമം നടത്തുകയായിരുന്നു. എടുത്ത ആഭരണങ്ങളുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെയാണ് സംഘത്തിലെ ഒരാളെ ജ്വല്ലറി ജീവനക്കാര്‍ കീഴ്പ്പെടുത്തിയത്.
ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പിടിയിലായ ആള് അബോധാവസ്ഥയിലാണ്. ഇയാളെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ബാക്കി മൂന്ന് പേര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.