പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്ന അസം സ്വദേശി ഇസാബ് അലി പോലീസ് പിടിയില്‍. കുന്നത്ത്നാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സികെ സജികുമാറും സംഘവും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 2 കിലോ കഞ്ചാവും പിടിച്ചെടുത്തു.
പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവെത്തിക്കുന്നതില്‍ മുഖ്യ കണ്ണിയാണ് ഇയാള്‍ എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ 2 ആഴ്ചയോളമായി പ്രതിയെ ഷാഡോ സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. മലമുറി എംസി റോഡിന് സമീപം കഞ്ചാവ് കൈമാറുന്നതിന് വേണ്ടി നില്‍ക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
പ്രതി തുച്ഛമായ വിലയ്ക്ക് ആസാമില്‍ നിന്നും കഞ്ചാവ് വാങ്ങി നാലിരട്ടി വിലക്കാണ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്നത്. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് തൃശ്ശൂരിലെത്തിക്കുകയും അവിടെ നിന്നും വിവിധ സ്ഥലങ്ങളില്‍ എത്തി നേരിട്ട് കച്ചവടം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.