കൊച്ചി: അരൂര്‍ കായലിലേയ്ക്ക് ചാടി പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. എരമല്ലൂര്‍ സ്വദേശിനി ജെസ്ന ജോണ്സണ് ആണ് അരൂര്‍ പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. പെണ്‍കുട്ടിയ്ക്കായി തിരച്ചില്‍ ശക്തമായി തുടരുകയാണ്. രാവിലെ എട്ട് മണിയോടെയാണ് പെണ്‍കുട്ടി പാലത്തിന്റെ മുകളില്‍ നിന്ന് ചാടിയത്.
പാലത്തിലൂടെ നടന്ന് വന്നതിന് ശേഷം പുസ്തകങ്ങളടങ്ങിയ ബാഗ് പാലത്തില്‍ വെച്ചതിന് ശേഷം കായലിലേക്ക് എടുത്ത് ചാടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തിരച്ചില്‍ നടത്തുകയാണ്. സംഭവത്തെ തുടര്‍ന്ന് അരൂര്‍ കുമ്പളം ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടു. മൂന്ന് മാസം മുമ്പ് ആലപ്പുഴ സ്വദേശിയായ യുവതിയും അരൂര്‍ പാലത്തില്‍ നിന്ന് ചാടിയിരുന്നു. കലൂരിലുള്ള കൊച്ചിന് ടെക്നിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.