തിരുവനന്തപുരം: കോണ്‍ഗ്രസിന് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറിയെന്ന് മന്ത്രി എംഎംമണി. കര്‍ണ്ണാടകത്തിലും ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഫേസ്ബുക്കിലൂടെയാണ് മന്ത്രി എംഎം മണി കോണ്‍ഗ്രസിനെ രൂക്ഷമായി പരിഹസിച്ചത്. ‘കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് വിലയേറിയിട്ടുണ്ട്’ എന്നാണ് മന്ത്രി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
കര്‍ണ്ണാടകത്തില്‍ എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയതിനെ തുടര്‍ന്ന് സഖ്യസര്‍ക്കാര്‍ തകര്‍ന്ന് വീഴുമെന്ന അവസ്ഥയിലാണ്. അതിനിടെ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഗോവയില്‍ നിന്ന് 15 എംഎല്‍എമാരില്‍ പ്രതിപക്ഷ നേതാവ് അടക്കം 10 പേര് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതെല്ലാം പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.