കൊല്ലം: കൊല്ലം കൊട്ടാക്കരയില്‍ ഗ്യാസ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയില്‍ വീട് തകര്‍ന്നു. ഓടനാവട്ടം വാപ്പാലയിലാണ് സംഭവം. വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകര്‍ന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടില്‍ ആളില്ലായിരുന്നു. അതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്നുമാണ് ഒഴിവായത്.
സ്ഥലത്ത് റവന്യൂ-പോലീസ് അധികൃതര്‍ എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഇക്കഴിഞ്ഞ ജൂണ്‍ 20ന് എത്തിച്ച പുതിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. സിലണ്ടര്‍ ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിക്കാനുണ്ടായ കാരണം കണ്ടെത്താനായിട്ടില്ല.