വയനാട്: റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് ഉദ്ഘാടകന്‍ ആകുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ഫ്ളക്സ് അച്ചടിച്ചിരിക്കുന്നത്.
അഗസ്ത്യന്മുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണ് വയനാട് എംപിയായ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി എത്തുന്നത്. ഈ മാസം 13 ശനിയാഴ്ചയാണ് ചടങ്ങ്.
എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി എത്തുന്നതു സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി ഇതേവരെ അറിയിച്ചിട്ടില്ല. ജോര്‍ജ് എം തോമസ് എംഎല്‍എയാണ് ചടങ്ങിന്റെ അധ്യക്ഷന്‍. പിടിഎ റഹിം എംഎല്‍എ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നാട്ടിലെങ്ങും സ്ഥാപിച്ച് കഴിഞ്ഞു.