കാട്ടാക്കട: നെയ്യാര്‍ സിംഹസഫാരി പാര്‍ക്കിലേക്ക് ഗുജറാത്തില്‍ നിന്നും ഒരു ജോടി സിംഹങ്ങളെ വാങ്ങുന്നു. ഗുജറാത്ത് സക്കര്‍ബര്‍ഗ് മൃഗശാലയില്‍ നിന്ന് സിംഹങ്ങളെ കൈമാറാന്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. പകരം രണ്ട് മലയണ്ണാനുകളെ നല്‍കും.വനം വകുപ്പിന്റെ ഉദ്യോഗസ്ഥ സംഘം മലയണ്ണാനുകളുമായി ഉടന്‍ ഗുജറാത്തിലേക്ക് തിരിക്കും.
ഏഷ്യയിലെ രണ്ടാമത്തെ സിംഹസഫാരി പാര്‍ക്കായ നെയ്യാര്‍ പാര്‍ക്കില്‍ നിലവില്‍ ഒരു പെണ്‍സിംഹം മാത്രമാണ് അവശേഷിക്കുന്നത്. നെയ്യാര്‍ പാര്‍ക്കിലേക്ക് സക്കര്‍ബര്‍ഗ് മൃഗശാലയില്‍നിന്നു മൂന്ന് സിംഹങ്ങളെ എത്തിക്കാന്‍ തീരുമാനം ഉണ്ടായിട്ട് വര്‍ഷങ്ങളായി. പകരം അവര്‍ രണ്ട് മലയണ്ണാനുകളെയായിരുന്നു ആവശ്യപ്പെട്ടത്.
1984- ല്‍ മരക്കുന്നം ദ്വീപില്‍ നാല് സിംഹങ്ങളുമായാണ് സിംഹസഫാരി പാര്‍ക്ക് തുടങ്ങിയത്. എന്നാല്‍ ചെലവു കുറയ്ക്കുന്നതിന്റെയും മറ്റും ഭാഗമായി ആണ് സിംഹങ്ങളെ വന്ധ്യംകരിച്ചു. അതിന് ശേഷം സിംഹക്കുട്ടികളൊന്നും പിറന്നില്ല. പിന്നീട് അവശേഷിക്കുന്ന സിംഹങ്ങള്‍ ഓരോന്നായി ചത്ത് പാര്‍ക്കില്‍ ഒരു പെണ്‍സിംഹം മാത്രം ബാക്കിയായി.