ബംഗളൂരു: തകര്‍ന്നുവീണ കെട്ടിടത്തിനടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ ശംഭുകുമാറാണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് ബംഗളൂരിലെ പുലിക്കേശി നഗറിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് പരിക്കേറ്റ എട്ടോളം പേരെ ആശുപത്രിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിരക്ഷാസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പ്രതിരോധസേന എന്നിവയിലെ അംഗങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കൂടുതല്‍ പേര് കുടുങ്ങിയിട്ടുണ്ടോന്ന് തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.