ന്യൂഡല്‍ഹി; തീരദേശ നിയമം ലംഘിച്ച് മരടില്‍ പണിത അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിന് എതിരെ നല്കിയ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. ആല്‍ഫാ വെന്റുഷേര്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ്, ഗോള്‍ഡന്‍ കായലോരം റസിഡന്റ് അസോസിയേഷന്, ജെയിന് ഹൌസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, കെവി ജോസ് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതി നാളെ പരിഗണിക്കുക.
ജസ്റ്റിസ് മാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചേമ്പറില്‍ ഉച്ചക്ക് 1.40 ന് ആണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം എന്ന ആവശ്യവും ബെഞ്ച് നാളെ പരിഗണിക്കും