നെടുമങ്ങാട്: തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്ത് അടഞ്ഞു കിടക്കുന്ന ഫാക്ടറിക്കുള്ളില്‍ മുന്‍ജീവനക്കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഏതാനും വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്ന പൊന്നൂസ് കറി പൗഡര്‍ നിര്‍മ്മാണ ഫാക്ടറിയിലാണ് മുന്‍ജീവനക്കാരി കവിതയെ
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫാക്ടറി അടച്ചുപൂട്ടിയതോടെ കവിതയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കവിതയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കവിതയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും പിതാവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആത്മഹത്യക്കുറിപ്പ് കിട്ടിയത്.
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് പിതാവിനെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും കവിത പറഞ്ഞിരുന്നു. തുടര്‍ന്ന് ഫാക്ടറിയിലെത്തി തിരഞ്ഞപ്പോഴാണ് കവിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അടച്ചു പൂട്ടിയ ഫാക്ടറിയുടെ പിന്‍ഭാഗത്ത് കൂടിയാണ് കവിത അകത്തേക്ക് കടന്നതെന്നാണ് കരുതുന്നത്.