കോട്ടയം: ട്രാന്‍സ്ജന്‍ഡേഴ്സിന് എല്ലാ കോളേജുകളിലും പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് എല്ലാ ലിംഗത്തിലുമുള്ളവര് പഠിക്കുന്ന കോളേജുകള്‍ക്ക് മാത്രം ബാധകമാണെന്ന് പാലാ ആല്‍ഫോന്‍സാ കോളേജ് മാനേജ്മെന്റ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ മറ്റൊരു ലിംഗത്തില്‍പ്പെട്ടവരെ പ്രവേശിപ്പിക്കുന്നത് പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് വിരുദ്ധമാണെന്നും മാനേജ്മെന്റ് പറഞ്ഞു.
പെണ്‍കുട്ടികളുടെ കോളേജില്‍ പുരുഷന്മാരെ എങ്ങനെ കണക്കാക്കുന്നുവോ അതേ സ്ഥാനമായിരിക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും. അല്‍ഫോന്‍സാ കോളേജ് പെണ്‍കുട്ടികളുടെ കോളേജാണ്. ലിംഗപരമായ അവരുടെ അസ്ഥിത്വം സംരക്ഷിച്ചുകൊണ്ടാകണം ട്രാന്‍സ്ജന്‍ഡേഴ്സിനെ സംരക്ഷിക്കേണ്ടത്. സ്ത്രീകളുടെ ലിംഗപരമായ പരിരക്ഷയെ അപകടത്തിലാക്കരുതെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു.
കോളേജുകളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രവേശനം അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് സര്കലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളേജുകളിലും ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു സീറ്റ് വീതം അനുവദിക്കണമെന്ന് നിര്‍ദേശിച്ച് എംജി യൂണിവേഴ്സിറ്റിയും ഉത്തരവിറക്കി. ഇതിനെതിരെ പാലാ അല്‍ഫോന്‍സാ കോളേജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.