ആലപ്പുഴ: ‘കൃപാസനം അച്ചന്’ എന്നറിയപ്പെടുന്ന കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വിപി ജോസഫ് വലിയവീട്ടിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ഫാ ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മകളുടെ കല്ല്യാണം നടക്കുന്നതിന് വേണ്ടി അമ്മ കൃപാസനം പത്രം ഭക്ഷണത്തില്‍ കലര്‍ത്തി കൊടുത്തതും,
കഴിച്ച യുവതി ആശുപത്രിയിലായതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്. കൃപാസനം പത്രം നിര്‍ത്തലാക്കണമെന്നും ഡയറക്ടര്‍ ഫാദര്‍ വിപി ജോസഫ് വലിയവീട്ടിലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേര് രംഗത്ത് എത്തിയിരുന്നു.
സംഭവം വിവാദമായതോടെ കൃപാസനം പത്രം സാക്ഷ്യം പങ്കുവെക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും, രോഗശാന്തിയ്ക്കായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ഫാദര്‍ ജോസഫ് രംഗത്ത് വന്നു. ഫേസ്ബുക്ക് വീഡിയോയിലാണ് ഫാദര്‍ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ പരീക്ഷയില്‍ ജയിക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്ത സംഭവം വിവാദമായിരുന്നു. കൃപാസനം പഠിക്കുന്ന പുസ്തകത്തില്‍ സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്നും ഒരു അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതാണ് വിവാദമായത്.