കോട്ടയം: ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. കോട്ടയം മണിമല സ്വദേശിയായ ശോശാമ്മയെയാണ്(78) ഭര്‍ത്താവ് വര്‍ഗീസ് മാത്യു തീകൊളുത്തി കൊന്നത്. കൊലപാതക ശ്രമത്തിനിടെ ഇയാള്‍ക്കും പൊള്ളലേറ്റു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
പൊള്ളലേറ്റ് വീണ ശോശാമ്മയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ മരണം സംഭവിച്ചു. വസ്തു തര്‍ക്കമാണ് വര്‍ഗീസ് മാത്യുവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ കുറച്ച് ദിവസങ്ങളായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നു.